സുനിൽ ഡി.ജെ.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ പള്ളിയിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി പള്ളിയിലെ 1136 കുടുംബങ്ങൾ അടങ്ങുന്ന 33 അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലും മാതാവിന്റെ തിരുസരൂപങ്ങൾ സ്ഥാപിച്ച് ജപമാല ചൊല്ലുന്ന ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു.
നെയ്യാറ്റിൻകര രൂപത മീഡിയ മിനിസ്ട്രി അസിസ്റ്റൻറ് ഡയറക്ടർ ഫാ.സജിൻ തോമസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ഇടവകാരി ഫാ. ജോയി സി. കുടുംബങ്ങളിൽ സ്ഥാപിക്കുവാനുള്ള 33 മാതാവിന്റെ തിരുസ്വരൂപങ്ങൾ ആശീർവദിച്ച് അടിസ്ഥാന ക്രൈസ്തവ സമൂഹ ലീഡർമാർക്ക് കൈമാറി.
ഇടവക അടിസ്ഥാന ക്രൈസ്തവ സമൂഹ ശുശ്രൂഷ കോഡിനേറ്റർ ചെങ്കൽ വിൻസെന്റ് ഈ പരിപാടിയ്ക്ക് നേതൃത്വം നൽകും. 30 ദിവസം കൊണ്ട് ഇടവകയിലെ 1136 കുടുംബങ്ങളിൽ മാതാവിനെ പ്രതിഷ്ഠിച്ചു ഇടവകയുടെയും കുടുംബങ്ങളുടെ നവീകരണത്തിനായി പ്രാർത്ഥിക്കുകയാണ് ചെയ്യുക.




