ഷീജ രാജ്
പേയാട്: പേയാട് സെൻറ് സേവ്യേഴ്‌സ് പള്ളിയിൽ ലിറ്റിൽവേ ദിനം ഒക്ടോബർ 05 ഞായറാഴ്ച ആഘോഷിച്ചു. ജപമാല പ്രാർത്ഥനയ്ക്കും ദിവ്യബലി ക്രമീകരണങ്ങൾക്കും ലിറ്റിൽവേ ആനിമേറ്റേഴ്സും കുട്ടികളും നേതൃത്വം നൽകി.
റവ. ഡോ. ജസ്റ്റിൻ ഡൊമിനിക്കിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ പ്രാരംഭ പ്രദക്ഷിണത്തിൽ ലിറ്റിൽവേ അംഗങ്ങൾ വി. കൊച്ചു ത്രേസ്യയുടെ സ്വരൂപത്തിനു മുന്നിൽ തിരികൾ തെളിയിക്കുകയും, ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ച്ചവയ്പ്പ് എന്നിവയിൽ പങ്കുകൊള്ളുകയും ചെയ്തു.
ദിവ്യബലിക്ക് മുന്നോടിയായി ലിറ്റിൽവേ ആനിമേറ്റർ ഫ്ലിക്സൺ ലിറ്റിൽവേ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും, ഇടവക വികാരി ഡോ. ജസ്റ്റിൽ ഡൊമിനിക് ആശംസകൾ അർപ്പിക്കുകയും, ലിറ്റിൽവേ പ്രസിഡൻറ് അഭിഷേക് പതാക ഉയർത്തുകയും ചെയ്തു.
കൊച്ചുത്രേസ്യയുടെ വേഷമണിഞ്ഞ കുഞ്ഞു ലിറ്റിൽവേ പ്രവർത്തകയാണ് പ്രദക്ഷിണത്തിനു നേതൃത്വം നൽകിയത് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.




