സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര : പരിശുദ്ധ മാതാവിന്‍റെ ജപമാലമാസാചരത്തിന്‍റെ ഭാഗമായി ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര ഭക്തി സാന്ദ്രമായി. മാറനല്ലൂര്‍ സെന്‍റ് പോള്‍സ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര തീര്‍ഥാടന ദേവാലയമായ തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ സമാപിച്ചു. മഴയെ അവഗ്ഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ ജപമാല പദയാത്രയില്‍ അണിനിരന്നു.
പദയാത്ര രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സെന്‍റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കമ്മിസിയം പ്രസിഡന്‍റ് സി ജോസ്, ഫാ. എസ്എം അനില്‍ കുമാര്‍, ഫാ.ബലവേന്ദര്‍ സൂസൈ, ഫാ.ജോണ്‍ കെ. പൊന്നൂസ്, ഷാജി ബോസ്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൂങ്ങാംപാറ ദേവാലയത്തില്‍ നടന്ന സമാപന ദിവ്യബലിക്ക് ഫാ.ജോയ് മത്യാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.




