സ്വന്തം ലേഖകൻ
ത്രേസ്യാപുരം: നിഡ്സ്ന്റെ നേതൃത്വത്തിൽ ത്രേസ്യാപുരം നിത്യസഹായ മാതാ ഇടവകയിൽ പ്രവർത്തിക്കുന്ന നിത്യസഹായമാതാ നഴ്സറി സ്കൂളിന് അതിന്റെ ജൂബിലി വർഷത്തിൽ പുതിയ സ്കൂൾ മന്ദിരം ഒരുക്കി ഇടവക ജനങ്ങൾ.
രൂപതാ നിഡ്സ് കേന്ദ്രത്തിൽ നിന്നും ലഭിച്ച സഹായത്തിനൊപ്പം ഇടവകയും കൂടി കൈകോർത്തപ്പോൾ മനോഹരമായ ഒരു സ്കൂൾ കെട്ടിടം പൂർത്തിയായി. പുതിയ നഴ്സറി സ്കൂൾ ഒക്‌ടോബർ 30 വൈകുന്നേരം 4 മണിക്ക് അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവ് ആശീർവദിച്ചു.
രൂപതാ നിഡ്സ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. നിഡ്സ് രൂപതാ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, ഫൊറോനാ വികാരി ഫാ. ജോസഫ് അനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




