സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ യുവജങ്ങൾക്കായി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ഈ മെമ്പർഷിപ്പ് ക്യാമ്പയിനിൽ യുവജനങ്ങൾ പങ്കെടുത്തു. ഈ വര്ഷം വരെ സംഘടനബയിൽ മെമ്പർഷിപ്പ് എടുത്ത എല്ലാ യുവജനങ്ങൾക്കും ഐഡി കാർഡും നൽകി.
രൂപത പ്രോഗ്രാമുകൾക്ക് കെ.സി.വൈ.എം. ഐ.ഡി കാർഡ് നിർബന്ധമാണു. മുൻ കലോത്സവങ്ങൾക്കും രൂപത സ്പോർട്സ് തുടങ്ങിയ മത്സര ഇനങ്ങൾക്കും ഐ.ഡി. കാർഡ് കളഞ്ഞു പോയവർക്ക് ഇടവക വികാരിയുടെ കത്ത് വാങ്ങിയതിനുശേഷം പങ്കെടുപ്പിച്ചിരുന്നു. എന്നാൽ അത് പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും സമയനഷ്ടവും ബുദ്ധിമുട്ടുമാണ്. ആയതിനാൽ മുന്നേ നടന്ന ഓൺലൈൻ യൂണിറ്റ് പ്രസിഡന്റുമാരുടെയും സിൻഡിക്കേറ്റ് അംഗങ്ങയുടെയും യോഗത്തിൽ സൂചിപ്പിച്ചതു പോലെ എക്സിക്യൂട്ടീവ് സമിതിയുടെ തീരുമാനപ്രകാരം ഈ വർഷം മെമ്പർഷിപ്പ് (New & Renew) ചെയ്തവരിൽ ആർക്കെങ്കിലും ഐ.ഡി. കാർഡ് കളഞ്ഞുപോയിട്ടുണ്ടെങ്കിൽ 100 രൂപ ഫൈനോട് കൂടി പേര്, ഐഡി കാർഡ് നമ്പർ (2025 ലെ മെമ്പർഷിപ്പിൽ ഉൾപ്പെട്ടിട്ടുള്ള), ജനന തീയതി,യൂണിറ്റ് എന്നിവയടക്കം ഫൊറോന സമിതി വഴി എത്തിക്കേണ്ടതാണു. പുതിയ കാർഡിനു അപേക്ഷിക്കാനുള്ളവർ 20/08/2025 ന് ഫൊറോനാ സമിതിയെ ഏൽപ്പിക്കേണ്ടതാണ്.
ഈ വർഷംമുതൽ രൂപതയുടെ എല്ലാ കെ.സി.വൈ.എം. പ്രോഗ്രാമുകൾക്കും ഐ.ഡി. കാർഡ് നിർബന്ധമായിരിക്കും.




