Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 19 വചനവായന

ജനുവരി 19 തിങ്കൾ

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്നു

(അനുസരണം ബലിയെക്കാൾ ശ്രേഷ്‌ഠം അവിടന്ന് രാജത്വത്തിൽനിന്ന് നിന്നെയും തിരസ്കരിച്ചിരിക്കുന്നു)

അക്കാലത്ത്, സാമുവൽ സാവൂളിനോടു പറഞ്ഞു, കർത്താൻ ഈ രാത്രിയിൽ എന്നോടു പറഞ്ഞതെന്തെന്നു ഞാൻ അറിയിക്കാം. പറഞ്ഞാലും, സാവൂൾ പ്രതിവചിച്ചു. സാമുവൽ ചോദിച്ചു: സ്വന്തം ദൃഷ്‌ടിയിൽ നിസ്‌സാരനെങ്കിലും ഇസ്രായേൽഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കർത്താവ് നിന്നെ അഭിഷേകംചെയ്‌തു. പിന്നീടു കർത്താവ് ഒരു ദൗത്യമേൽപിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവർ നശിക്കുന്നതുവരെ അവരോടു പോരാടുക എന്നു നിന്നോടു പറഞ്ഞു. എന്തുകൊണ്ടാണ്, നീ കർത്താവിനെ അനുസരിക്കാതിരുന്നത്? കവർച്ചവസ്‌തുക്കളുടെമേൽ ചാടി വീണ് കർത്താവിന് അനിഷ്‌ടമായതു ചെയ്ത‌തെന്തിനാണ്? സാവൂൾ പറഞ്ഞു: ഞാൻ കർത്താവിന്റെ വാക്ക് അനുസരിച്ചു. കർത്താവ് എന്നെ ഏല്പിച്ച ദൗത്യം ഞാൻ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാൻ പിടിച്ചുകൊണ്ടുവന്നു. അമലേക്യരെയെല്ലാം നശിപ്പിച്ചു. എന്നാൽ, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തു‌ക്കളിൽ ഏറ്റവും നല്ല ആടുമാടുകളെ നിന്റെ ദൈവമായ കർത്താവിനു ബലിയർപ്പിക്കാൻ ജനം ഗിൽഗാലിൽ കൊണ്ടുവന്നു.

സാമുവൽ പറഞ്ഞു: തന്റെ കല്‌പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അർപ്പിക്കുന്നതോ കർത്താവിനു പ്രീതികരം? അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്‌സിനെക്കാൾ ഉത്കൃഷ്‌ടം, മാത്‌സര്യം മന്ത്രവാദംപോ ലെ പാപമാണ്; മർക്കടമുഷ്‌ടി വിഗ്രഹാരാധനപോലെയും. കർത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാൽ, അവിടന്ന് രാജത്വത്തിൽനിന്ന് നിന്നെയും തിരസ്ക്‌കരിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനബലികൾ നിരന്തരം എന്റെ മുൻപിലുണ്ട്. നിന്റെ വീട്ടിൽനിന്നു കാളയെയോ നിൻെറ ആട്ടിൻപറ്റത്തിൽ നിന്നു മുട്ടാടിനെയോ ഞാൻ സ്വീകരിക്കുകയില്ല.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

എന്നാൽ ദുഷ‌നോടു ദൈവം പറയുന്നു: എന്റെ നിയമങ്ങൾ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്‌ഷണം വെറുക്കുന്നു. എന്റെ വചനത്തെ നീ അവഗണിക്കുന്നു.

നേരായ മാർഗത്തിൽ ചരിക്കുന്നവനു ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

നീ ഇതെല്ലാം ചെയ്‌തിട്ടും ഞാൻ മൗനം ദീക്‌ഷിച്ചു. നിന്നെ പ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാൽ ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു; നിന്റെ മുൻപിൽ ഞാൻ കുറ്റ ങ്ങൾ നിരത്തിവയ്ക്കുന്നു. ബലിയായി കൃതജ്‌ഞത അർപ്പി ക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു; നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ്‌ ഞാൻ കാണിച്ചുകൊടുക്കും.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

അല്ലേലൂയാ !

അല്ലേലൂയാ! ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ്; ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മണവാളൻ അവരോടുകൂടെ ഉണ്ട്)

 അക്കാലത്ത്, യോഹന്നാൻ ശിഷ്യൻമാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യൻമാർ ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല. മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. ആരും പഴയ വസ്ത്രത്തിൽ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ  തുന്നിച്ചേർ ത്ത കഷണം അതിൽനിന്നു കീറിപ്പോരുകയും കീറൽ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്‌താൽ തോല്ക്കുടങ്ങൾ പിളരുകയും വീഞ്ഞും തോല്ക്കുടങ്ങളും നഷ്‌ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിന് പുതിയ തോല്‌ല്ക്കുടങ്ങൾ വേണം.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.