ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (1 : 1-7)
(വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലും ഉളവാകേണ്ടതി ന്, ഞങ്ങൾ കൃപയും അപ്പസ്തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു)
യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. ഈ സുവിശേഷം വിശുദ്‌ധലിഖിതങ്ങളിൽ പ്രവാചകൻമാർ മുഖേന ദൈവം മുൻകൂട്ടി വാഗ്ദാനം ചെയ്‌തിട്ടുള്ളതാണ്. ഇത് അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിനെ സംബന്‌ധിച്ചുള്ളതാണ്. അവൻ, ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചവനും മരിച്ചവരിൽനിന്നുള്ള ഉത്ഥാനം വഴി വിശുദ്‌ധിയുടെ ആത്മാവിനു ചേർന്നവിധം ശക്‌തിയിൽ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്. അവന്റെ നാമത്തെ പ്രതി, വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലും ഉളവാകേണ്ടതിന്, ഞങ്ങൾ കൃപയും അപ്പസ്തോല സ്ഥാനവും പ്രാപിച്ചിരിക്കുന്നു. യേശുക്രിസ്‌തുവിന്റെ സ്വന്തമാകാൻ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരിൽ ഉൾപ്പെടുന്നു. ദൈവത്തിന്റെ സ്നേഹഭാജനങ്ങളും വിശുദ്‌ധരാകാൻ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങൾക്കെല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും കൃപയും സമാധാനവും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (98 : 1, 2-3ab, 3cd-4)
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ;
അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്‌തിരിക്കുന്നു;
അവിടത്തെ കരവും വിശുദ്‌ധഭുജവും
വിജയം നേടിയിരിക്കുന്നു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്‌തു;
അവിടന്നു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.
ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും
വിശ്വസ്തതയും അവിടന്ന് അനുസ്മരിച്ചു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു.
ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്ളാദാരവത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (സങ്കീ 95:8ab).
അല്ലേലൂയാ!
അല്ലേലൂയാ! ഇന്ന്, കർത്താവിൻ്റെ സ്വരം ശ്രവി ച്ചിരുന്നെങ്കിൽ, നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 29-32)
(യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‌കപ്പെടുകയില്ല)
അക്കാലത്ത്, ജനക്കൂട്ടം വർധിച്ചുവന്നപ്പോൾ യേശു അരുൾചെയ്തു: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അട യാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാ തെ മറ്റൊരടയാളവും നല്‌കപ്പെടുകയില്ല. യോനാ നിനെവേക്കാർ ക്ക് അടയാളമായിരുന്നതുപോലെ, മനുഷ്യപുത്രൻ ഈ തലമുറ യ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്‌ഞി വി ധിദിന ത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്ക പ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമൻ വിജ്‌ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർ ത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനെക്കാൾ വലിയവൻ! നിനെവേ നിവാസികൾ വിധിദിനത്തിൽ ഈ തല മുറയോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവി ധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായെ ക്കാൾ വലിയവൻ!




