Parish

നെയ്യാറ്റിൻകര രൂപതയിലെ തിരുപുറം മണ്ണിൽ വിശ്വാസികളുടെ പ്രതിഷേധാഗ്നി

സ്വന്തം ലേഖകൻ തിരുപുറം: ഛത്തീസ്ഗഡിലെ ദുർഗിൽ ട്രെയിൻ യാത്ര ചെയ്യുകയായിരുന്ന മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരുടെ നേരെ തീവ്ര ഹിന്ദു സംഘടനയായ ബജ്‌റംഗ്ദൾ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും സന്ന്യസ്തരെ ബന്ദിയാക്കുകയും തുടർന്ന് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് സന്ന്യസ്തരെ ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രേതിഷേധിച്ച് തിരുപുറം ഇടവകകുടുംബം പ്രതിഷേധ റാലി നടത്തി. തിരുപുറം ഇടവക വികാരി ഫാ.ജിബിൻ രാജ് ദിവ്യബലിക്കു ശേഷം ഉദ്ഘാടനം […]

Vatican

വിശുദ്ധ കർദിനാൾ ന്യൂമാൻ സഭയിലെ വേദപാരംഗതൻ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരിൽ ഒരാളും, സഭയെയും പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെയും രൂപപ്പെടുത്തിയ യാത്രയുടെ നായകനുമായ വിശുദ്ധ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ ഉയർത്തി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർചെല്ലോ സെമെരാരോയുമായി പാപ്പാ നടത്തിയ മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന്, ജൂലൈ 31-ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിക്കുകയായിരുന്നു. കത്തോലിക്കാ […]

Kerala

ബജ്റംഗദൾ പ്രവർത്തകർക്ക്‌ ഒരു കന്യാസ്ത്രിയുടെ തുറന്ന കത്ത്‌

സിസ്റ്റർ സോണിയ കെ. ചാക്കോ DC എന്റെ സഹോദരരായ ബജ്റംഗദള്‍ അംഗങ്ങളെ, ഇതാ കഴിഞ്ഞ മൂന്ന് – നാല് പതിറ്റാണ്ടുകളായി നിങ്ങള്‍ വിളിക്കുന്ന “മതപരിവർത്തനത്തിന്” വേണ്ടി ഞങ്ങള്‍ അതിരാവിലെ പല്ല് തേച്ച്‌ കുളിപ്പിച്ച്‌ രാത്രിയില്‍ ഉറങ്ങും വരെ പരിപാലിക്കുന്നവരുടെ ചില ഫോട്ടോകള്‍. എൻ്റെ ക്യാമറയില്‍ ഞാൻ പകർത്തിയവയാണ്.ഇവർ “എല്ലാവരും” ഞങ്ങള്‍ക്ക് അനിയത്തിമാരും, ചേച്ചിമാരും, അമ്മമാരും ആണ്. എന്നാല്‍ നിങ്ങളുടെ ഭാഷയില്‍ “ഹിന്ദു മതത്തില്‍ പെട്ടവരാണ്”. ഇവരിലാരും ക്രിസ്ത്യാനിയല്ല. ക്രിസ്ത്യാനിയായിട്ടുമില്ല.ഒറ്റ ദിവസം, ഒരേ ഒരു ദിവസം ഒന്നു വന്ന്, […]

Kerala

മിഷണറി പ്രവർത്തനം മനുഷ്യക്കടത്തോ? രതീഷ് നെയ്യാറ്റിൻകരയുടെ അനുഭവം

സ്വന്തം ലേഖകൻ നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാൽ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു അമ്മയും മൂന്ന് മക്കളും മരിക്കും. പുറത്ത് പെരു മഴയും കാറ്റും.ആകെയുള്ള ഒരു സാരിയിൽ മൂന്നിനേയും പുതപ്പിച്ചു കിടത്തി കർത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അമ്പാസിഡർ കാറും തലയിണയിൽപ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പൻ. അതിലെ നടുക്കത്തെ കരിമൻ ചെറുക്കനെ “എന്റെ ഏറ്റവും എളിയ […]

Kerala

വോയ്‌സ് ഓഫ് ഇന്ത്യ സ്കൂൾ ഓഫ് മ്യൂസിക്ക്‌ സിൽവർ ജൂബിലി നിറവിൽ

സ്വന്തം ലേഖകൻ പാറശ്ശാല: പാറശ്ശാല വോയ്‌സ് ഓഫ് ഇന്ത്യ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സിൽവർ ജൂബിലി ആഘോഷം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. ടി. സെൽവരാജൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ ഡയറക്ടർ വൈ.എസ്. ബാബു അധ്യക്ഷനായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ മുഖ്യ അതിഥിയായി. സി കെ ഹരീന്ദ്രൻ എം എൽ എ മുഖ്യപ്രഭാഷണവും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെ സുധാകരൻ ഐ എ എസ്, നെയ്യാറ്റിൻകര രൂപത മുൻ വികാരിജനറൽ […]

Ministry

KLCWA നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ (KLCWA) യുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് ജൂലൈ 20 ഞായറാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പൊതുയോഗത്തിൽ KLCWA നെയ്യാറ്റിൻകര രൂപത പ്രസിഡൻ്റ് ഉഷാരാജൻ അധ്യക്ഷയായി, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. അനിൽകുമാർ എസ്. എം. മുഖ്യപ്രഭാഷണം നടത്തി. പോൾ, ഷൈല മാർക്കോസ് […]

Ministry

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി സിസ്റ്റേഴ്‍സിന് ഐക്യദാർഢ്യം പ്രഖാപിച്ച് നെയ്യാറ്റിൻകരയിൽ പ്രധിഷേധ ധർണ്ണ ‌

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച്‌ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കെ.എൽ.സി.എ. രൂപത സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 30 -ന് വൈകിട്ട് 6 മണിക്ക്‌ നെയ്യാറ്റിൻകര ബസ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്‌ഘാടനം ചെയ്തു. ജാതി മത ഭേദമന്യേ ഐശ്വര്യ പൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത് ദൈവരാജ്യം എല്ലാവർക്കും ഒരു പോലെ ആയിരിക്കണമെന്ന് […]

Vatican

സഭയ്ക്ക് സമൂഹ മാധ്യമ ലോകത്ത് നിഷ്ക്രിയമായി ഇരിക്കുവാൻ സാധിക്കുകയില്ല: കർദിനാൾ പിയെത്രോ പരോളിൻ

സ്വന്തം ലേഖകൻ കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. “മാറുന്ന ആശയവിനിമയ ലോകത്ത്, വിശ്വാസം പ്രഘോഷിക്കുവാൻ സാധിക്കുമോ?” എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു കർദിനാൾ ഉദ്‌ഘാടന സന്ദേശം ആരംഭിച്ചത്. നാം ക്രിസ്തുവിന്റേതാണ് എന്ന സന്തോഷം ഊട്ടിയുറപ്പിക്കുവാൻ ഈ ഡിജിറ്റൽ മിഷൻ സഹായകരമാകണമെന്നും, സഭയ്ക്ക് സമൂഹ മാധ്യമ ലോകത്ത് നിഷ്ക്രിയമായി ഇരിക്കുവാൻ സാധിക്കുകയില്ലെന്നും കർദിനാൾ പറഞ്ഞു. ഡിജിറ്റൽ മിഷൻ എന്നാൽ, സുവിശേഷവത്ക്കരണത്തെ വെറും സാങ്കേതിക വിദ്യകളിലേക്ക് […]

Vatican

കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന് റോമിൽ തുടക്കമായി

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന് റോമിൽ തുടക്കമായി. ജൂലൈ 28-ന് നടന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ നിർവഹിച്ചു. ഇന്നത്തെ ലോകത്ത് സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞുകൊണ്ട് ആധുനിക മാധ്യമങ്ങളുടെ ലക്‌ഷ്യം ആശയവിനിമയം നടത്തുക എന്നത് മാത്രമല്ലെന്നും മറിച്ച് ആളുകളുടെ വ്യക്തിപ്രാധാന്യം വെളിപ്പെടുത്തുക കൂടിയാണെന്നും കർദിനാൾ പിയെത്രോ ഓർമ്മിപ്പിച്ചു. സത്യത്തിനു സാക്ഷികളാകുവാനുള്ള വിളിയാണ് നാം സ്വീകരിച്ചിരിക്കുന്നതെന്നും, അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സഭയുടെ […]

Kerala

തിരുവന്തപുരത്തും നെയ്യാറ്റിൻകരയിലും സഭാ മേലധ്യക്ഷന്മാരും വൈദീകരും വിശ്വാസികളും അണിനിരക്കുന്ന പ്രതിഷേധ ധർണ്ണ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നതിൽ പ്രതിക്ഷേധിച്ച് തിരുവന്തപുരത്തും നെയ്യാറ്റിൻകരയിലും സഭാ മേലധ്യക്ഷന്മാരും വൈദീകരും വിശ്വാസികളും അണിനിരക്കുന്ന പ്രതിഷേധ ധർണ്ണ നടക്കും. ഇന്ന്, ജൂലൈ 30 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാജ് ഭവനിലേക്ക് വിവിധ ക്രൈസ്തവസഭ മേലധ്യക്ഷന്മാർ നയിക്കുന്ന റാലിനടക്കും.നെയ്യാറ്റിൻകരയിൽ കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ ബസ്റ്റാൻഡ് ജംഗ്ഷനിലാണ് വൈകിട്ട് 6 മണിക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കേരളമെമ്പാടും ജാതിമത […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.