റോം രൂപതയുടെ അജപാലനവർഷ ഉദ്ഘാടനം ഈ മാസം 19-ന്
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: റോം രൂപതയുടെ അജപാലനം വർഷം റോം രൂപതാമെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യുമെന്ന് റോം രൂപത വികാരിയാത്ത് അറിയിച്ചു. സെപ്റ്റംബർ 19-ന് വൈകുന്നേരം, പ്രാദേശിക സമയം 6 മണിക്ക് രൂപതാ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പാ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുക. റോം രൂപതയിലെ ഇടവക വികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ ഓരോ ഇടവകയിൽ നിന്നും മൂന്നു അത്മായ […]











