Diocese Ministry

സൗജന്യ സംരംഭകത്വ വികസന തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS)യും Enable Indiaയും സംയുക്തമായി തിരുവനന്തപുരം Rural Self Employment Training Institute (RSETI) യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി നടത്തുന്ന 10 ദിവസത്തെ സ്വയം തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു. നവംബർ 10 ചൊവ്വാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്റിൽ നടന്ന പരിശീലന പരിപാടി ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോമരാജ് ഉദ്ഘാടനം ചെയ്തു.

NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ RSETI ഡയറക്ടർ ശ്രീമതി ശ്രീജ, RSETI ഫാക്വൽറ്റി ശ്രീമതി ഗ്യാനം ഐറിൻ, NIDS അസി. പ്രൊജക്റ്റ് ഓഫീസർ ശ്രീ. ബിജു ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രോജക്ട് കോഓഡിനേറ്റർ ശ്രീ. ശശികുമാർ, CBR കോ ഓഡിനേറ്റർ ശ്രീ. ജയരാജ്, ടീച്ചർ ശ്രീമതി അഞ്ചന, മൊബിലൈസിംഗ് ഓഫീസർ ശ്രീമതി കവിത എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ 53 അംഗങ്ങൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.