Parish

സകല പരേതാത്മാകളെയും അനുസ്മരിച്ച് കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ സകല പരേതാത്മാകളെയും അനുസ്മരിച്ച് കൊണ്ട് ദിവ്യബലി അർപ്പിച്ചു. നവംബർ 02 തിങ്കളാഴ്ച രാവിലെ 6 ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. ജോയി സാബു വൈ. മുഖ്യകാർമികനായി.

ദിവ്യബലിയെ തുടർന്ന് 7.15 ന് പള്ളി സെമിത്തേരിയിൽ പ്രാർഥന ചൊല്ലുകയും എല്ലാ കല്ലറകളും ആശീർവദിക്കുകയും ചെയ്തു. എല്ലാ വിശ്വാസികളും തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

തിരുനാളിനോടനുബന്ധിച്ച് കെസിവൈഎം യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾ സെമിത്തേരി വൃത്തിയാക്കി ഒരുക്കുകയും ചെയ്തു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.