സ്വന്തം ലേഖകൻ
ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനം ആഘോഷമാക്കി. നവംബർ 01 ഞായറായ്ച്ച പ്രദക്ഷിണത്തോടെ ആരംഭിച്ച ദിവ്യബലിക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി. മുഖ്യകാർമികനായി.
വിശുദ്ധതയിലേക്ക് നയിക്കപ്പെടാൻ അനുവർത്തിക്കേണ്ട നന്മ പ്രവർത്തികളെ ഓർമിപ്പിച്ചു കൊണ്ട് ഇടവക വികാരി പ്രസംഗത്തിൽ സംസാരിച്ചു. വിവിധ വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.




