Ministry Parish

മുതിയാവിള സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഏരിയ കൗൺസിൽ 47-ാമത് വാർഷികം സംഘടിപ്പിച്ചു

ജസ്റ്റിൻമനോജ്

മുതിയാവിള: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ മുതിയാവിള ഏരിയ കൗൺസിലിന്റെ 47-ാമത് വാർഷികവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. ബ്രദർ. എസ്. രത്‌നരാജന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആത്മീയ ഉപദേഷ്ടാവ് ഫാ. സ്റ്റാൻലി രാജ്. റ്റി. ഉദ്ഘാടനം ചെയ്തു.

കാട്ടാക്കട ഫൊറോന അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബലവേന്ദ്രസുസൈ പിള്ള അനുഗ്രഹപ്രഭാഷണവും നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.സി. വിജയകുമാർ മുഖ്യസന്ദേശവും നൽകി. സിസ്റ്റർ സുപ്പീരിയർ സിൽവർസ്റ്റാ മേരി, സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി ബ്രദർ മണികണ്ഠൻ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അമല സജു മാറനല്ലൂർ ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി SSLC, പ്ലസ് ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും വിജയം കൈവരിച്ച വിൻസെൻഷ്യൻ പ്രവർത്തകരുടെ മക്കളെ അനുമോദിച്ചു. ഓസാനം ഫെസ്റ്റ് 2026-ൽ വിജയികളായവർക്കും സർക്കാർ സർവീസിൽ പ്രവേശിച്ച പ്രവർത്തകർക്കും ആദരവ് നൽകി. കൂടാതെ അർഹരായവർക്ക് സാധുസഹായവും രോഗിസഹായവും വിതരണം ചെയ്തു. സമൂഹത്തിലെ നിർധനരും രോഗബാധിതരുമായ സഹോദരങ്ങൾക്ക് കൈത്താങ്ങാകുക എന്ന വിൻസെൻഷ്യൻ ദൗത്യം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ആഹ്വാനവും സമ്മേളനത്തിൽ ഉയർന്നു.

ബ്രദർ ആന്റണി ജോസ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.