Diocese

ജപമാല പദയാത്ര ഒക്ടോബർ 11 ഞായറാഴ്ച നടക്കും

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയം സംഘടിപ്പിക്കുന്ന ജപമാല പദയാത്ര ഒക്ടോബർ 11 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 ന് അമലോത്ഭവമാതാ കത്തീട്രൽ പള്ളിയിൽ നിന്ന് ആരംഭിച്ച് ഉദിയൻകുളങ്ങര സെന്റ് മേരിസ് പള്ളിയിൽ സമാപിക്കുന്ന പദയാത്ര നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്യും.

നെയ്യാറ്റിൻകര കമ്മീസിയം പ്രസിഡന്റ് ബ്ര. ജോസ് കളത്തുവിള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അല്‌മായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി. അനുഗ്രഹ പ്രഭാഷണവും ആദ്ധ്യാത്മിക നിയന്താവ് ഫാ. ക്ലീറ്റസ് മുഖ്യപ്രഭാഷണവും നടത്തും. സൈനിക ജപശൃംഖല നെയ്യാറ്റിൻകര കമ്മീസിയം സെക്രട്ടറി സി. മേരി നടത്തും. എക്‌സി.സെക്രട്ടറി ഫാ. അനുജോ ജോർജ്, ഉദിയൻകുളങ്ങര ഇടവക വികാരി ഫാ. രതീഷ് മാർക്കോസ്, കത്തീഡ്രൽ സഹവികാരി ഫാ. അനു സി., കമ്മീസിയം മുൻ പ്രസിഡന്റ് ബ്ര.ഷാജി ബോസ്കോ എസ്.പി., നെയ്യാറ്റിൻകര പ്രസീദിയം പ്രസിഡന്റ് സി.സുപ്രഭ ടെല്ലസ് എന്നിവർ ആശംസ അർപ്പിക്കും. യോഗത്തിന് നെയ്യാറ്റിൻകര കമ്മീസിയം ഖജാൻജി ബ്ര. ജോൺവർഗീസ് സ്വാഗതവും നെയ്യാറ്റിൻകര കമ്മീസിയം വൈസ് പ്രസിഡന്റ് സി.പുഷ്‌പിത ശശി നന്ദിയും ആശംസിക്കും.

ജപമാല പദയാത്രയെ തുടർന്ന് വൈകുന്നേരം 4.ന് നടക്കുന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് മുഖ്യകാർമികനാകും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.