Parish

ഉച്ചക്കട ഇടവകയിൽ തിരുനാളിന് ഇന്ന് തുടക്കമാകും

അനീഷ് കുമാർ എസ്.എൽ

ഉച്ചക്കട: ഉച്ചക്കട വിശുദ്ധ അമ്മത്രേസ്യ ഇടവകയിലെ 124-ാമത് ഇടവക തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 6.ന് ഇടവക വികാരി ഫാ. അനിൽകുമാർ എം.എസ്. പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിയ്ക്ക് വ്ളാത്താങ്കര ഫൊറോനാ വികാരി ഫാ. വത്സലൻ ജോസ് മുഖ്യകാർമികനാവുകയും ഉദിയൻകുളങ്ങര ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് വചനസന്ദേശം നൽകുകയും ചെയ്യും.

ആഘോഷകരമായ ദിവ്യബലി, ജീവിത നവീകരണധ്യാനം, ബൈബിൾ പാരായണം, ദിവ്യകാരുണ്യ ആരാധനാ, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുസ്വരൂപ പ്രദക്ഷിണം, ബിസിസി സംഗമവും വാർഷികവും തുടങ്ങിയവ തിരുനാളിന്റെ ഭാഗമായി നടക്കും. തിരുനാൾ ഒക്ടോബർ 18 ഞായറാഴ്ച സമാപിക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.