സ്വന്തം ലേഖകൻ
പൊൻവിള: പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ ഇടവകാംഗം ഫാ. വിനീഷ് വിൽഫ്രഡ് പൗരോഹിത്യപട്ടം സ്വീകരിച്ചു. സെപ്റ്റംബർ 19 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്.
പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ ഇടവകാംഗം ശ്രീ.വിജയരാജ് – ശ്രീമതി മേരി ഫ്ളവർ ദമ്പതികളുടെ മൂത്തമകനായി 1995 സെപ്റ്റംബർ 6 ന് ജനിച്ചു.
എൽ.എം.എസ് എൽ.പിഎസ് ആറയൂർ, സെന്റ് ജോസഫ് യു.പിഎസ് പൊറ്റയിൽകട, Govt. VHHS കുളത്തൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 2013 ജൂൺ 04 പേയാട് വി.ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ വൈദിയ പരിശീലനത്തിനായി പ്രവേശിച്ചു
സെന്റ് ജോസഫ് ഇന്റെർ ഡയോസിഷ്യൻ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും, റോമിലെ പൊന്തിഫിക്കൽ കോളേജ് മരിയ മാത്താർ എക്ലെസിയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 2024 സെപ്റ്റംബർ 21 ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് ശുശ്രുഷ പട്ടവും സ്വീകരിച്ചു. തുടർന്ന് റോമിലെ മരിയ മാത്താർ എക്ലെസിയ പൊന്തിഫിക്കൽ കോളേജിൽ നിന്ന് ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി.
രൂപതയിൽ നിന്നും നിരവധി വൈദികരും സന്യസ്തരും അൽമായ വിശ്വാസികളും ഫാ.വിനീഷ് വിൽഫ്രഡിന്റെ പൗരോഹിത്യ സ്വീകരണത്തിൽ പങ്കുചേർന്നു.



