സ്റ്റെഫി വിപിൻ
കാരക്കോണം: KLCA നെയ്യാറ്റിൻകര രൂപത ഉണ്ടൻകോട് സോണലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച കാരക്കോണം വി. വിൻസെൻ്റ് ഡി പോൾ പള്ളിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് KLCA രൂപതാ പ്രസിഡന്റ് ശ്രീ. ആനിൽ ജോസ് ഉദ്ഘാടനം ചെയ്തു.
ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. തോമസ് ജൂസ, ഇടവക വികാരി ഫാ. സുജിൻ, ഫൊറോന പ്രസിഡൻ്റ് ശ്രീ. ലോഹിദാസ്, യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. സജിൻ കുമാർ, സെക്രട്ടറി ശ്രീ. യേശുദാസ്, റോട്ടറി ക്ലബ് പ്രസിഡൻ്റ് ഹെർമൻ അലോഷ്യസ്, അസിസ്റ്റന്റ് ഗവർണർ ശ്രീ. ഹരി നാരായൺ, ശ്രീ. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി 5 ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും ഉണ്ടൻകോട് ഫൊറോനായിലെ വിവിധ ഇടവകകളിൽ നിന്നായി 145 -ൽ അധികം അംഗങ്ങളും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.




