അനീഷ്
വെള്ളറട: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ആനപ്പാറ ഇടവകയിലെ 88-ാം മത് ഇടവക തിരുനാളിന് തുടക്കമായി. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാല, ലിറ്റിനി, നൊവേന എന്നിവയെ തുടർന്ന് ഇടവക വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷമായ പ്രാരംഭ ദിവ്യബലിയിൽ ഇടവക വികാരി മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി. ഫാ. റെജിൻ ഡേവിഡ് വചനസന്ദേശം നൽകി. സഹവികാരി അരുൺ പി ജിത്ത് സന്നിഹിതനായിരുന്നു.
ദിവ്യബലിയ്ക്ക് ശേഷം സെമിത്തേരിയിൽ നടന്ന പരേതര സ്മരണയെ തുടർന്ന് ബൈബിൾ പരായണത്തിനു തുടക്കം കുറിച്ചു. ആഘോഷകരമായ ദിവ്യബലി, സമ്പൂർണ്ണ ബൈബിൾ പാരായണം, ജീവിത സമൃദ്ധി ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമായി നടക്കും. സെപ്റ്റംബർ 20 ഞായറാഴ്ച തിരുനാളിന് സമാപനമാകും.




