Diocese Ministry

സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ശശി കുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി(NIDS)യും എനേബിൾ ഇന്ത്യയും ചെങ്കൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ RSETI യുടെ സഹകരണത്തോടെ 10 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തല എനേബ്ളേഴ്സ് കമ്മിറ്റി സെപ്റ്റംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക് ശേഷം 03 മണിക്ക് ചെങ്കൽ പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷകുമാരി ഉത്ഘാടനം ചെയ്തു.

ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോമരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ആമുഖ സന്ദേശം നൽകി. NIDS കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ ശ്രീ. ബിജു ആൻ്റണി, ICDS സൂപ്പർ വൈസർ ശ്രീമതി സ്മിത, ചെങ്കൽ ഗ്രാമ പഞ്ചായത്ത് സൂപ്രണ്ട് ശ്രീമതി താര ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ധന്യവിനു എന്നിവർ ആശംസ അർപ്പിച്ചു. എനേബിൾ ഇന്ത്യ കേരള സ്റ്റേറ്റ് മാനേജർ ശ്രീമതി രാഖി പ്രോജക്ട് അവലോകനം നടത്തി.

തുടർന്ന് പഞ്ചായത്ത് തല എനേബ്ളേഴ്സ് കമ്മിറ്റി രൂപീകരിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ, ആശാ വർക്കേഴ്സ്, അംഗണവാടി ടീച്ചർമാർ, BRC അംഗങ്ങൾ, ബഡ്സ് സ്‌കൂൾ ടീച്ചർമാർ, മറ്റ് പൗരപ്രമുഖർ ഉൾപ്പെടെ 91 അംഗങ്ങൾ യോഗത്തിൽ സന്നിഹിതരായിരുന്നു.

ഭിന്ന ശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തികച്ചും സൗജന്യമായ ഈ പരിശീലന പരിപാടി ആത്മ വിശ്വാസത്തോടെ ഒരു നൈപുണ്യ വികസനം കൈവരിച്ച് നാളെയുടെ സംരംഭകരായി തീരുവാനുള്ള എല്ലാ പിന്തുണയും നൽകുന്ന ഒന്നാണ്.

പ്രോജക്ട് കോ ഓഡിനേറ്റർ ശ്രീ. ശശികുമാർ, CBR കോ ഓഡിനേറ്റർ ശ്രീ. ജയരാജ്, മൊബിലൈസിംഗ് ഓഫീസർ ശ്രീമതി കവിത, ടീച്ചർ ശ്രീമതി അഞ്ചന എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.