സ്വന്തം ലേഖകൻ
വിതുര : കിഴക്കിന്റെ കാൽവരി എന്ന പേരിൽ അറിയപ്പെടുന്ന ബോണക്കാട് കുരിശുമലയിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് രൂപത വൈദീക സെനറ്റ് ജനറൽ സെക്രട്ടറി ഫാ. ജോയി മത്യാസ് മുഖ്യകാർമീകനായി. ചുള്ളിമാനൂർ ഫെറോന സെക്രട്ടറി ഫാ. വിപിൻരാജ് വചന സന്ദേശം നൽകി.
കുരിശുമല റെക്ടർ ഡോ. ബിനു, നെടുമങ്ങാട് ഫെറോന വികാരി ഫാ. ഷാജ്കുമാർ, ഫാ. റിനോയ് കാട്ടിപറമ്പിൽ, ഫാ.ജോൺസൺ ജോസ്, ഫാ. ബിജു സേവ്യർ OSJ തുടങ്ങിയവർ സഹകാർമികരായി.
തിരുനാൾ ആഘോഷത്തെ തുടർന്ന് നേർച്ച കഞ്ഞി നൽകുകയും ചെയ്തു.




