Parish

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു

പുഷപലത

ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര സെന്റ് മേരീസ് പളളിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് “ഗുരുവന്ദനം” എന്ന പേരിൽ അധ്യാപകരെ ആദരിച്ചു. ഇടവക വികാരി ഫാ. രതീഷ് മാർക്കോസ്, ഫാ. സുരേഷ് എന്നിവർ അധ്യാപകർക്ക് ആദരവ് നൽകി.

KLCWA യുടെ നേതൃത്വത്തിൽ 50 സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ; വിരമിച്ച അധ്യാപകർ; മതബോധന അധ്യാപകർ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിച്ചത്. അറിവും മൂല്യങ്ങളും പകർന്നു നൽകി സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന മഹത്തായ പങ്കിനെ ചടങ്ങിൽ അനുസ്മരിച്ചു.

ബിസിസി കോഡിനേറ്റർ ശ്രീ. തങ്കൻ, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീമതി കല, അൽമായ സെക്രട്ടറി ശ്രീ. സാബു, KLCWA പ്രസിഡന്റ് ശ്രീമതി പുഷ്പലത, വൈസ് പ്രസിഡന്റ് ശ്രീമതി അനിത, സെക്രട്ടറി ശ്രീമതി വെർജിൻ മേരി, ജോയിന്റ് സെക്രട്ടറി ശ്രീമതി ബീന, ട്രഷറർ ശ്രീമതി രാജം, ഇടവകാംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

അധ്യാപക സമൂഹത്തോടുള്ള ആദരവും നന്ദിയും പങ്കുവെച്ചുകൊണ്ട് നടത്തിയ ആദരിക്കൽ ഇടവക ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായതായി സംഘാടകർ അഭിപ്രായപ്പെട്ടു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.