Diocese Ministry

12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ കാരുണ്യ പദ്ധതി സംഘടിപ്പിച്ചു.

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് 12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ എന്ന കാരുണ്യ പദ്ധതി സംഘടിപ്പിച്ചു. കാരുണ്യ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകളിൽ നിന്നും ശേഖരിച്ച് NIDS ഓഫീസിൽ കൊണ്ട് വന്ന സാധനങ്ങൾ NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ സ്വീകരിച്ചു.

രൂപതയിലെ എല്ലാ ഇടവകകൾ, NIDS യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, സ്ത്രീ ജ്യോതി, വനിതാവേദികൾ, വനിത ഫോറം, BCC യൂണിറ്റുകൾ, യുവജന ശുശ്രൂഷ സമിതികൾ മറ്റ് സംഘടനകൾ എന്നിവ വഴി ശേഖരിച്ച സാധനങ്ങൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രൂപത പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 12 ചാരിറ്റി ഹോമുകളിൽ രൂപത ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതികളുടെയും സ്ത്രീജ്യോതിയുടെയും നേതൃത്വത്തിൽ സ്നേഹ സമ്മാനമായി കൈമാറി.

ബാലരാമപുരം ഫൊറോനയിൽ വൃദ്ധ സദനം സുഹൃത്ത് ചാരിറ്റബിൾ ട്രസ്റ്റ് ബാലരാമപുരം, നെയ്യാറ്റിൻകര ഫൊറോനയിൽ ശരണാലയം വാലൻവിള നെല്ലിമൂട്, പാറശ്ശാല ഫൊറോനയിൽ CSI ബാലിക മന്ദിരം ചെറുവാരക്കോണം, ഉണ്ടൻകോഡ് ഫൊറോനയിൽ സെൻ്റ് മേരിസ് ഹോം ധനുവച്ചപുരം, വ്ലാത്താങ്കര ഫൊറോനയിൽ കരുണാലയം കുടുംബോട്ടുകോണം അമരവിള , പെരുങ്കടവിള ഫൊറോനയിൽ കരുണാലയം പ്ലാമ്പഴിഞ്ഞി, കാട്ടാക്കട ഫൊറോനയിൽ തണൽ കുരുതൻകോട് കാട്ടാക്കട ഫൊറോനയിൽ ഡിവൈൻ മേഴ്സി ഹോം കൊല്ലകോണം, കട്ടയ്ക്കോട് ഫൊറോനയിൽ പ്രോവിഡൻസ് ഹോം കിള്ളി, ആര്യനാട് ഫൊറോനയിൽ ആശാസദൻ ആര്യനാട്, ചുള്ളിമാനൂർ ഫൊറോനയിൽ തേജസ് തേവിയോട് വിതുര, നെടുമങ്ങാട് ഫൊറോനയിൽ ശാന്തി മന്ദിരം വേറ്റിനാട് വട്ടപ്പാറ എന്നി 12 സെൻ്ററുകളിലാണ് കാരുണ്യ പദ്ധതി നടപ്പിലാക്കിയത്.

കാരുണ്യ പദ്ധതിയിൽ സഹകരിച്ച എല്ലാ യൂണിറ്റുകൾക്കും രൂപത സമിതി നന്ദി അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.