മീഡിയ മിനിസ്ട്രി
വലിയവിള: വലിയവിള ക്രിസ്തുരാജ ഇടവകയിൽ കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിച്ചു. ജൂലൈ 19 ഞായറാഴ്ച നടന്ന ക്രിസ്റ്റീൻ ധ്യാനം ഇടവക വികാരി ഫാ. വൽസലൻജോസ്, സഹവികാരി ഫാ.പ്രശാന്ത്, ആനിമേറ്റർ Sr. ജെനെറ്റ് എന്നിവർ നേതൃത്വം നൽകി
നെയ്യാറ്റിൻകര ജീസസ് യൂത്ത് ടീം അംഗങ്ങൾ കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ധ്യാന ക്ലാസുകളും ആത്മീയ പരിശീലനവും നൽകി
മതബോധനം, വിദ്യാഭ്യാസ ശുശ്രൂഷ, അജപാലന ശുശ്രൂഷ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്റ്റീൻ ധ്യാനത്തിൽ മതബോധന അധ്യാപകരും വിവിധ ശുശ്രുഷ അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധ്യാനം ശ്രദ്ധേയമായി.




