നിത്യ എസ്.
പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ജൂൺ 7 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഫാ. ജിനു റോസ് ഫലവൃക്ഷതൈ നട്ട് ഉത്‌ഘാടനം ചെയ്തു.
സാമൂഹിക ശുശ്രൂഷ സമിതിയും KLCWA യും സംയുക്തമായി പള്ളി പരിസരത്ത് ചെയുന്ന പൂന്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനവും അന്നേ ദിനം നടന്നു.



