ഷീജാരാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ 10 കൽപ്പനങ്ങൾ അടങ്ങിയ ഫലകം സ്ഥാപിക്കുകയും ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോ ആശീർവദിക്കുകയും ചെയ്തു. ജൂൺ 7 ഞായറാഴ്ച രാവിലെ ഡോ. അലോഷ്യസ് സത്യനേശനാണ് ആശീർവ്വാദകർമ്മം നിർവ്വഹിച്ചത്. ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക്ക് ഫാ. രാജു ക്രിസ്തുദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ഒരു വർഷം മുൻപ് രണ്ടാം വത്തിക്കാൻ പ്രമാണ രേഖകളുടെ പഠന പശ്ചാത്തലത്തിൽ രൂപപ്പെട്ട ആശയം യാഥാർഥ്യമാക്കുകയായിരുന്നു. 10 കൽപന ഫലകങ്ങളുടെ സ്ഥാപനത്തിനു നേതൃത്വം നൽകിയത് മതബോധനവും ബിസിസിയുമാണ്.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ദിനത്തിന്റെ ഓർമ്മക്കായി കുട്ടികളുടെ മതാപിതാക്കളാണു ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോ സമർപ്പിച്ചത്. പേയാട് ഇടവകയിലെ സെന്റ് മേരീസ് ബിസിസി അംഗമായ ശ്രീ. ജിജോയാണു ശിൽപി.



