സജു
കാട്ടാക്കട: കല്ലാമം സെൻറ് പോൾ പള്ളിയിൽ വിശ്വാസ പരിശീലന കമ്മീഷന്റെ പ്രവേശനോത്സവം നടത്തി. ജൂൺ 7 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജോസഫ് അഗസ്റ്റിൻ മുഖ്യകാർമികനായി.
ദിവ്യബലിയെ തുടർന്ന് നടന്ന പ്രവേശനോത്സവം ഇടവക വികാരി ഫാ.ജോസഫ് അഗസ്റ്റിൻ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മതബോധന പ്രധാന അധ്യാപകൻ ശ്രീ. സജു അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ രമ്യ ആശംസ അർപ്പിച്ചു.
തുടർന്ന് നവാഗതരെ സ്വാഗതം ചെയ്യുകയും എസ്എസ്എൽസി പ്ലസ് ടു വിജയികളെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുകയും ചെയ്തു. പൊതുസമ്മേളനത്തിന് അസ്സി.ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ സ്വാഗതവും മതബോധന സെക്രട്ടറി ശ്രീമതി ഷൈനി ഐ. എസ് നന്ദിയും ആശംസിച്ചു.
പ്രവേശനോത്സവറാലിയെ തുടർന്ന് സ്നേഹവിരുന്നോട് കൂടെ ആഘോഷങ്ങൾ അവസാനിച്ചു.



