General

മര്യാപുരം ഐ ടി ഐയിൽ തൊഴിൽ മേള ഇന്ന്

സ്വന്തം ലേഖകൻ

മര്യാപുരം: മര്യാപുരം ബിഷപ്പ് പീറ്റർ പെരേര മെമ്മോറിയൽ പ്രൈവറ്റ് ഐ ടി ഐയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്ന് ജൂൺ 12 വെള്ളിയാഴ്ച. തൊഴിൽ മേളയിൽ ഐ ടി ഐ പാസ്സായ ട്രയിനികൾക്കും ഇപ്പോൾ അവസാന വർഷ പരീക്ഷ എഴുതുന്ന ട്രയിനികൾക്കും ഡിപ്ലോമ പാസ്സായവർക്കും പങ്കെടുക്കാവുന്നതാണ്.

സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന “അശോക്‌ ലെയ്‌ലൻഡ്, പയനീയർ ബജാജ്, പോപ്പുലർ ഹ്യൂണ്ടായ് ഗ്രൂപ്പ്,ഭാരത് ബെൻസ്, സാരഥി മോട്ടോഴ്‌സ്, കിയ ഓട്ടോമോട്ടീവ്, പവർ ടെക് ഇന്നോവേഷൻ ടാറ്റ പവർ സോളാർ റൂഫ്,ലുമിനസ് സോളാർ, കൈതേരി മാൻപവർ സൊല്യൂഷൻസ്, സി യു പവർ ടെക്നോളജീസ് തുടങ്ങിയ സ്ഥാപനങ്ങളും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷ‌നെയ്‌ഡർ, കാഡ്‌മാസ്സ്” തുടങ്ങിയ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു.

രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെയാണു തൊഴിൽ മേള നടക്കുന്നതെന്നും ഐ ടി ഐ ഓഡിറ്റോറിയത്തിൽ രേഖകൾ സഹിതം എത്തിച്ചേരണമെന്നും പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.