സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സെന്റ് മേരീസ് ഉദിയൻകുളങ്ങര ഇടവകയിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കെ.എൽ.സി.ഡബ്ലിയു.എ.യുടെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണം ചെയ്തു. മാർച്ച് 07 ഞായറാഴ്ച നടന്ന പരിസ്ഥിതി ദിനാഘോഷം ഇടവക വികാരി ഫാ.രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു.
ഇടവകയിലെ 16 ബിസിസി യൂണിറ്റുകൾക്കും മാംഗോസ്റ്റിൻ, അബിഗോ എന്നീ വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.
ഇടവക മുഴുവനും മാങ്കോസ്റ്റിൻ ആബിഗോ എന്നീ മരങ്ങളുടെ കേന്ദ്രമാക്കി തീർക്കണമെന്ന് അച്ചൻ ആഹ്വാനം ചെയ്തു. ബിസിസി കോർഡിനേറ്റർ ശ്രീ തങ്കൻ ആശംസ അർപ്പിച്ചു.
കെ.എൽ.സി.ഡബ്ലിയു.എ. പ്രസിഡന്റ് ശ്രീമതി. പുഷ്പലത, വൈസ് പ്രസിഡന്റ് ശ്രീമതി അനിത പ്രിൻസ്, സെക്രട്ടറി ശ്രീമതി. വെർജിൻ മേരി, ജോയിന്റ് സെക്രട്ടറി ശ്രീമതി ബീന, ട്രഷറർ ശ്രീമതി രാജം, യൂണിറ്റ് ലീഡർമാർ, ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.



