Parish

വിശ്വാസ പരിശീലന സമിതി – ലിറ്റിൽ വേ സംയുക്ത പ്രവേശനോത്സവം നടത്തി

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന സമിതിയുടെയും ലിറ്റിൽ വേ അസോസിയേഷന്റെയും 2026-27 വർഷത്തെ സംയുക്ത പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച്ച രാവിലെ നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജോയി സാബു വൈ. മുഖ്യകാർമികനായി.

ദിവ്യബലിയ്ക്ക് അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകുകയും ദിവ്യബലി മദ്ധ്യേ അധ്യാപകർ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശ്രീമതി ചെറുപുഷ്പറാണി വിശ്വാസ പരിശീലന സമിതി സെക്രട്ടറിയായി ചുമതലയേറ്റു.

തുടർന്ന് ഇടവക വികാരി നഴ്സറി ക്ലാസിൽ നവാഗതരായ കുട്ടികൾക്ക് പഠനകിറ്റ്, റോസാപ്പൂവ്, ക്രൗൺ എന്നിവ നൽകി സ്വീകരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ സോഫി തോമസ് എല്ലാ വിദ്യാർത്ഥികൾക്കും നോട്ട് ബുക്കുകൾ വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.