Parish

കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി തിരുപുറം ഇടവക

അനൂപ് എ. സി.

തിരുപുറം: അറിവിന്റെ മുറ്റത്തേക്ക് കുരുന്നുമനസ്സുകളെ കൈപിടിച്ചു ഉയർത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി തിരുപുറം ഇടവക. മെയ് 31 ഞായറാഴ്ച്ച രണ്ടാമത്തെ ദിവ്യബലിക്കു ശേഷം വികാരി ഫാ. ജിബിൻ രാജ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി.

ഇടവകയിലെ കുരുന്നുകളുടെ അക്ഷരം കുറിക്കൽ കാഴ്ച്ച മാതാപിതാക്കൾക്കും ഇടവകജനങ്ങൾക്കും കൗതുകമായി. സ്നേഹലാളനയോടുള്ള ഇടവക വികാരിയുടെ തലോടലും ഈ സുന്ദരനിമിഷത്തിന് കൂടുതൽ നിറമേകി. കുരുന്നുകൾക്ക് വിദ്യാഭ്യാസ സമിതി ആശംസകൾ അറിയിച്ചു.

വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭം ഈ വർഷവും മനോഹരമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം എന്ന് ഇടവക വിദ്യാഭ്യാസ പ്രതിനിധിയായ ലിനിറ്റ ടീച്ചർ അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.