വിജയനാഥ്
കുറുപുഴ: കുറുപുഴ സെന്റ് മേരീസ് പള്ളി തിരുനാളിന് തുടക്കമായി. മെയ് 18 തിങ്കൾ ആരംഭിച്ച ഇടവക തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ.ഫ്രാങ്ക്‌ളിൻ വിക്ടർ SCJ പതാക ഉയർത്തി തുടക്കം കുറിച്ചു.
ശനിയാഴ്ച വൈകുന്നേരം പള്ളിയിൽ നിന്നും ആരംഭിക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം കുറുപുഴ, ഇളവട്ടം വഴി പള്ളിയിൽ എത്തിച്ചേരും. മെയ് 24 ഞായറാഴ്ച ആഘോഷമായ സമൂഹ ദിവ്യബലിയെ തുടർന്ന് ഇടവക വികാരി കൊടിയിറക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.




