Diocese

പൗരോഹിത്യ സിൽവർ ജൂബിലി നിറവിൽ മോൺ.ക്രിസ്തുദാസ് തോംസൺ

സ്വന്തം ലേഖകൻ

ചെട്ടിക്കുന്ന്: ചെട്ടിക്കുന്നു തിരുഹൃദയ പള്ളിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസന്റെ പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷം നടന്നു. ഏപ്രിൽ 26 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ദിവ്യബലിയോടു കൂടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മോൺ.ക്രിസ്തുദാസ് തോംസന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ രൂപതാധ്യക്ഷൻ ബിഷപ്പ്‌ ഡി.സെൽവരാജൻ, ബിഷപ്പ് വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമികരായിരുന്നു. മോൺ.ജോണി കെ.ലോറൻസ് ആമുഖസന്ദേശവും ബിഷപ്പ് വിൻസെന്റ് സാമുവൽ വചനസന്ദേശവും നൽകി.

ദിവ്യബലിയെ തുടർന്ന് നടന്ന അനുമോദനത്തിൽ ബിഷപ്പ്‌ ഡി. സെൽവരാജൻ, ഇടവക വികാരി ഫാ.സുരേഷ് ബാബു, ഇടവകാംഗം വിൻസെന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോൺ ക്രിസ്തുദാസ് തോംസൺ, ഫാ. എം.കെ. ക്രിസ്തുദാസ്, ഫാ. ബീഡ് മനോജ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഇടവക ജനങ്ങളും വിവിധ സമിതി അംഗങ്ങളും ആദരവ് നൽകി. ജൂബിലി ആഘോഷത്തിൽ രൂപതയിൽ നിന്നും വൈദീകരും വിവിധ ഇടവകളിൽ നിന്നും ധാരാളം വിശ്വാസികളും പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.