Ministry

3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025

ശശി കുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി നവംബർ 05 ബുധനാഴ്ച ഉച്ചയ്ക്ക് 02.30 ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025 സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ അദ്ധ്യക്ഷത വഹിച്ച യോഗം മുൻ നിഡ്സ് പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.

ശുശ്രൂഷ കോ-ഓഡിനേറ്റർ മോൺ. വി. പി.ജോസ്, നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യെശയ്യ, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് & സോണൽ സെയിൽസ് ഹെഡ് തിരുവനന്തപുരം/എഡ്വിൻ എ. ജി., ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് & റീജിയണൽ ഹെഡ് തിരുവനന്തപുരം രാജഗോപാൽ, നെയ്യാറ്റിൻകര ഫെഡറൽ ബാങ്ക് ചീഫ് മാനേജർ നിഷ മേരി തോമസ്, കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, നിഡ്സ് പ്രോജക്ട് ഓഫീസർ എ. എം. മൈക്കിൾ, പ്രോഗ്രാം കോ-ഓഡിനേറ്റർ അഗസ്റ്റീന, മേഖല ആനിമേറ്റർ അഭിലാഷ് ആൻ്റണി, ലീല മോഹർ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത 40 സ്വയംസഹായ സംഘാംഗങ്ങൾക്ക് വായ്പ വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.