Parish

പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടി തിരുനാൾ

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട് : കട്ടയ്ക്കോട് ഇടവകയിലെ കുക്കുറുണി പ്രദേശത്തെ പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടി തിരുനാൾ സെപ്റ്റംബർ എട്ടാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ദിവ്യബലിയോടെ ആഘോഷിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പേട്ട ഫൊറോന ദൈവാലയ സഹവികാരിയും പേട്ട ഫൊറോന യുവജന ശുശ്രൂഷ ഡയറക്ടറുമായ ഫാ. സിബിൻ മുഖ്യകാർമികനായി. കട്ടക്കോട് ഇടവക സഹവികാരി ഫാ. അനു സി. കലിസ്റ്റസ് സഹകാർമികനായി.

ജപമാലക്കും ഉണ്ണിമാതാവിൻ്റെ നൊവേനക്കും ദിവ്യബലി ക്രമീകരണങ്ങൾക്കും വിവിധ ബിസിസി യൂണിറ്റുകൾ നേതൃത്വം നൽകി. ഇടവകാംഗങ്ങളും പ്രദേശവാസികളായ ഇതരമതസ്ഥരും ഭക്തിപൂർവ്വം തിരുകർമങ്ങളിൽ പങ്കെടുത്തു. കുരിശടി പണികഴിപ്പിച്ച രത്നദാസും കുടുംബവും നേർച്ചയായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.