Parish

പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റ് വാർഷികം ആഘോഷിച്ചു

ഷീജ രാജ്

പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റിന്റെ വാർഷിക ആഘോഷം ഓഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 4.30-ന് പാരിഷ് ഹാളിൽ വച്ച് നടന്നു. യൂണിറ്റ് ലീഡർ ഷേർലി വാർഷിക ആഘോഷത്തിന് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു.

ഈശ്വര പ്രാർത്ഥന, ബൈബിൾ പ്രതിഷ്ഠ, ബൈബിൾ വന്ദനം, പ്രാർത്ഥന എന്നിവയോടെ ആരംഭിച്ച വാർഷികാഘോഷത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ ലൈസ മേരി, ബി.സി.സി. കോർഡിനേറ്റർ അജിത് രാജ്, പാരിഷ് കൗൺസിൽ സെക്രട്ടറി ജീജാറാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സെലിൻ മോഹൻ, യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബി.സി.സി അക്കൗണ്ടന്റ് കുമാർ ഒരു വർഷത്തിലെ വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന്, വിവിധ ശുശ്രൂഷ സമിതികളുടെ പ്രതിനിധികൾ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും. യൂണിറ്റിലെ മുതിർന്നവരെയും വിദ്യാഭ്യാസരംഗത്ത് മികവുപുലർത്തിയ വിദ്യാർത്ഥികളെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഗ്രൂപ്പ് ആക്ടിവിറ്റികളും ഉണ്ടായിരുന്നു. സ്നേഹ വിരുന്നോട് കൂടിയാണു വാർഷികാഘോഷത്തിനു സമാപനമായത്‌. കുമാർ വാർഷികാഘോഷത്തിന് സ്വാഗതവും ലിനോയ്‌ കൃതജ്ഞതയും പറഞ്ഞു.

അന്നേ ദിവസത്തെ ദിവ്യബലിയുടെ ക്രമീകരണങ്ങൾക്ക് സെന്റ് മേരീസ് ബിസിസി യൂണിറ്റ് നേതൃത്വം നൽകിയിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.