സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ ആനിമേറ്റേഴ്‌സിനും ഫീൽഡ് സ്റ്റാഫിനുമായി സംഘടിപ്പിച്ച ട്രെയിനിങ് ക്ലാസിനു നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ തുടക്കമായി. ആഗസ്റ്റ് 26, 27 തിയതികളിലായി നടക്കുന്ന പരിശീലന പരിപാടി നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവൽ ഉദ്‌ഘാടനം ചെയ്തു.
ആദ്യദിനമായ ആഗസ്റ്റ് 26 നു മോൺ. ജെയിംസ് കുലാസ്, മോൺ. വി. പി. ജോസ് എന്നിവർ പ്രാഥമിക സെഷനുകളും ജെഫിൻ ഐസ് ബ്രെക്കിങ് സെഷനും നയിച്ചു. തുടർന്ന്, ലീഡർഷിപ്പ് എങ്ങനെ ആയിരിക്കണം എന്നതിനെപ്പറ്റി ഷാൽ സോമൻ, ജെഫിൻ എന്നിവർ ക്ലാസ് നയിച്ചു.
രണ്ടാം ദിനമായ ആഗസ്റ്റ് 27 നു രാവിലെ 6.30 – ന് പ്രാർഥന, ദിവ്യബലി എന്നിവയും തുടർന്ന് ആരംഭിക്കുന്ന പരിശീലന പരിപാടി വൈകുന്നേരം 04:30 നു സമാപിക്കും.
ആനിമേറ്റേഴ്സിന്റെ രൂപതാ-ഫൊറോനാ-ഇടവകതല പ്രവർത്തനങ്ങൾ കൂടുതൽ ആനുകാലികവും,കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണു പരിശീലന പരിപാടി നടത്തുന്നത്.




