അജിൻ ജോസ് ആറയൂർ
പാറശ്ശാല: ആറയൂർ വിശുദ്ധ എലിസബത്ത് പള്ളിയുടെ ഞാറക്കാലയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ അൽഫോൺസാമ്മയുടെ നാമധേയത്തിലുള്ള കുരിശ്ശടിയുടെ തിരുനാൾ ജൂലൈ 28 തിങ്കളാഴ്ച വൈകുന്നേരം 06:00 മണിക്ക് നടന്നു.
നെയ്യാറ്റിൻകര അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. അനിൽ കുമാർ ദിവ്യബലിയിൽ മുഖ്യകാർമികനായി. ഇടവകവികാരി മോൺ. വി.പി ജോസ്, സഹവികാരി ഫാ. ജോബിൻ പോൾ എന്നിവർ സഹ കാർമ്മികരായി.
ജനറൽ കൺവീനർ ജോസ് വിക്ടർ ഞാറക്കാല, കൺവീനർമാരായ പ്രേംജിത്ത് കെ.എസ്, ഷിബു സബ്ള്യു, പ്രശാന്ത്, പ്രദീപ്, ലിജിൻ ഷോണി, അമൽ രാജ്, സൈമൺ, കെ ഗിൽബർട്ട്, ശരീ എഫ് ക്രിസ്തു ദാസ്, എ.പ്രേംജിത്, എലിസബത്ത്, ഷാജി, പ്രഭ, പാരിഷ് കൗൺസിൽ അംഗങ്ങളായ ജോൺസൻ റ്റി, സുജിത് എസ്. എം. തുടങ്ങിയവർ കുരിശടി തിരുന്നാളിന് നേതൃത്വം നൽകി.




