Forane

ഉണ്ടൻകോട് ഫൊറോന അൽമായ സംഗമം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ഉണ്ടൻകോട് ഫൊറോന അൽമായ സംഗമം ജൂലൈ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 തിന് ഉണ്ടൻകോട് സെന്റ്. ജോസഫ് പള്ളിയിൽ വച്ച് നടത്തി. ത്രേസ്യാപുരം ഇടവക വികാരി ഫാ. സുജിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം നെയ്യാറ്റിൻകര രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. അനിൽകുമാർ. എസ്. എം ഉദ്ഘാടനം ചെയ്തു. പാറശ്ശാല നിയോജക മണ്ഡലം എംഎൽഎ സി. കെ. ഹരീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ലത്തീൻ സമുദായ അംഗങ്ങളുടെ അവകാശങ്ങൾക്കും ലത്തീൻ സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം നേടുന്നതിനായി മുഖ്യമന്ത്രിക്കും, റവന്യൂ, പിന്നാക്ക വികസന വകുപ്പ് മന്ത്രിക്കും രൂപതയാകമാനം നിവേദനം നൽകും. ഇതിന് മുന്നോടിയായിട്ടുള്ള നിവേദനം സി. കെ. ഹരീന്ദ്രൻ എം.എൽ.എ യ്ക്ക് ഉണ്ടൻകോട് ഫൊറോനയെ പ്രതിനിധീകരിച്ച് പനച്ചമൂട് ഇടവകവികാരി ഫാ. സെബാസ്റ്റ്യൻ ആദ്യത്തെ നിവേദനം കൈമാറി പിന്നീട് 27 പള്ളികളിൽനിന്നുള്ള കൗൺസിൽ അംഗങ്ങളും നിവേദനം നൽകി.

ഉണ്ടൻകോട് ഫൊറോന അൽമായ സംഗമത്തിന് ഫൊറോന വികാരി ഫാ. ജോസഫ് അനിൽ നേതൃത്വം നൽകി. രൂപത KLCA പ്രസിഡന്റ് അനിൽ ജോസ്, KLCWA ഫൊറോന പ്രസിഡന്റ് സജിത ജോൺ, പുഷ്പലത, ജയന്തി, രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.