പി.സി. വിജയകുമാർ
നെയ്യാറ്റിൻകര: വിൻസെന്റ് ഡി പോൾ സൊസൈറ്റി നെയ്യാറ്റിൻകര സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും വിൻസെൻഷ്യൽ സംഗമവും സംഘടിപ്പിച്ചു. 69 -മാത് തെക്കൻ കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മാർച്ച് 20 വെള്ളിയാഴ്ച 9.30 ന് കൂതാളിയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴി 10.15 ന് സംഗമ വേദിയിൽ എത്തിച്ചേരുകയും തുടർന്ന് സംഗമ വേദിയിൽ നടന്ന വിൻസെൻഷ്യൽ കൂട്ടായ്മ സംഗമം രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി. ഉത്ഘാടനം ചെയ്തു.
സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അഡ്വ പി.സി. വിജയകുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ ബ്ര.റോബിൻ സെൽവരാജ്, സെക്രട്ടറി മണികണ്ഠൻ, ഉഷാ രാജൻ, മേബൽ സുനി, ട്രഷറർ ബിജോയ്, പ്രേമകുമാർ എന്നിവർ സംസാരിച്ചു.
സംഗമ വേദിയിൽ നടന്ന ആഘോഷകരമായ സമൂഹ ദിവ്യബലിയിൽ ഫാ.ജോയ് സി., ഫാ.ഷാജ് കുമാർ, ഫാ. ക്ളീറ്റസ്, ഫാ.അനുജോ ജോർജ്, ഫാ.ജെറാൾഡ് മത്യാസ്, ഫാ.വിജിൻ എന്നിവർ നേതൃത്വം നൽകി. രൂപതയിലെ 600-ൽ അധികം വിൻസെൻഷ്യൽ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.




