Word of God

വിശുദ്ധവാരം : ഏപ്രിൽ 01 ബുധൻ വചന വായന

ഏപ്രിൽ 01 ബുധൻ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(എന്നെ തല്ലുന്നവരിൽനിന്ന് എൻ്റെ മുഖം ഞാൻ മറച്ചില്ല -കർത്ത്യദാസന്റെ മൂന്നാം ഗാനം)

പരിക്‌ഷീണന് ആശ്വാസം നല്‌കുന്ന വാക്ക് ദൈവമായ കർത്താവ് എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടന്ന് എന്റെ കാതുകൾ ശിഷ്യനെയെന്ന പോലെ ഉണർത്തുന്നു. ദൈവമായ കർത്താവ് എന്റെ കാതുകൾ തുറന്നു. ഞാൻ എതിർക്കുകയോ പിൻമാറുകയോ ചെയ്തില്ല. അടിച്ചവർക്ക് പുറവും താടിമീശ പറിച്ചവർക്കു കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്‌ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല. ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നതിനാൽ ഞാൻ പതറുകയില്ല. ഞാൻ എന്റെ മുഖം ശിലാ തുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു. എനിക്കു നീതി നടത്തിത്തരുന്നവൻ എന്റെ അടുത്തുണ്ട്. ആരുണ്ട് എന്നോടു മത്‌സരിക്കാൻ? നമുക്ക് നേരിടാം, ആരാണ് എന്റെ എതിരാളി? അവൻ അടുത്തുവരട്ടെ! ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നു. ആര് എന്നെ കുറ്റംവിധിക്കും?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

അങ്ങയെപ്രതിയാണു ഞാൻ നിനദനം സഹിച്ചതും ലജ്‌ജ എൻ്റെ മുഖത്തെ ആവരണംചെയ്‌തതും. എന്റെ സഹോദരർക്കു ഞാൻ അപരിചിതനും എൻെറ അമ്മയുടെ മക്കൾക്കു ഞാൻ അന്യനുമായിത്തീർന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിഗ്ദനം എന്റെമേൽ നിപതിച്ചു.

കർത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

നിന്ദനം എന്റെ ഹൃദയം തകർത്തു, ഞാൻ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല. ഭക്ഷ്ണമായി അവർ എനിക്കു വിഷംതന്നു, ദാഹത്തിന് അവർ എനിക്കു വിനാഗരി തന്നു.

കർത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

ഞാൻ ദൈവത്തിന്റെ നാമം പാടിസ്തുതിക്കും, കൃതജ്ഞതാസ്തോത്രത്തോടെ ഞാൻ അവിടത്തെ മഹത്ത്വപ്പെടുത്തും.
പീഡിതർ അതുകണ്ട് ആഹ്ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങൾ ഉൻമേഷഭരിതമാകട്ടെ! കർത്താവു ദരിദ്രൻ പ്രാർഥന കേൾക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടന്നു നിന്ദിക്കുകയില്ല.

കർത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേക്ക് മഹത്ത്വം. ഞങ്ങളുടെ രാജാവേ, വാഴ്ക! ഞങ്ങളുടെ തെറ്റുകളിൽ അങ്ങേക്കു മാത്രം അലിവു തോന്നിയല്ലോ. കർത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേക്ക് മഹത്ത്വം.

അല്ലെങ്കിൽ

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്ക് മഹത്ത്വവും സ്തുതിയും. ഞങ്ങളുടെ രാജാവേ, വാഴ്ക! പിതാവിനെ അനുസരിച്ച്, കൊല്ലാൻ കൊണ്ടുപോകുന്ന ശാന്തമായ കുഞ്ഞാടിനെപ്പോലെ, കുരിശുമരണത്തിന് അങ്ങ് ആനയിക്കപ്പെട്ടു. കർത്താവായ യേശുക്രിസ്തു‌വേ, അങ്ങേക്ക് മഹത്ത്വവും സ്തുതിയും.
സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മനുഷ്യപുത്രൻ തിരുവെഴുത്തുകളിൽ പറയുന്നതുപോലെതന്നെ കടന്നുപോകും, എന്നാൽ, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം!)

പന്ത്രണ്ടു പേരിൽ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതൻമാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാൻ അവനെ നിങ്ങൾക്ക് ഏല്‌പിച്ചു തന്നാൽ നിങ്ങൾ എനിക്ക് എന്തു തരും? അവർ അവന് മുപ്പതുവെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു‌. അപ്പോൾ മുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസം ശിഷ്യൻമാർ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവൻ പറഞ്ഞു: നിങ്ങൾ പട്ടണത്തിൽ പോയി ഇന്നയാളുടെ അടുത്തു ചെന്നു പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാൻ എന്റെ ശിഷ്യൻമാരോടുകൂടെ നിൻ്റെ വീട്ടിൽ പെസഹാ ആചരിക്കും. യേശു നിർദേശിച്ചതുപോലെ ശിഷ്യൻമാർ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോൾ അവൻ പന്ത്രണ്ടുശിഷ്യൻമാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷ്‌ഷിച്ചുകൊണ്ടിരിക്കേ, അവൻ പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. അവർ അതീവ ദുഃഖിതരായി; ‘കർത്താവേ, അതു ഞാൻ അല്ലല്ലോ’ എന്ന് ഓരോ രുത്തരും അവനോടു ചോദിക്കാൻ തുടങ്ങി. അവൻ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ എന്നെ ഒറ്റിക്കൊ ടുക്കും. മനുഷ്യപുത്രൻ, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാൽ, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു! അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവൻ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.