ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്‌ക് ശേഷം 02 മണിക്ക് നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന ദിനാഘോഷം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
NIDS നെടുമങ്ങാട് മേഖല കോ ഓഡിനേറ്റർ ഫാ. സുനിൽ കപ്പൂച്ചിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ, നിഡ്‌സ് കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, സ്ത്രീജ്യോതി പ്രസിഡൻ്റ് ശ്രീമതി ലീലാ ലോറൻസ്, ഗവേണിംഗ് ബോഡി അംഗം ശ്രീമതി ആശ, സ്ത്രീ ജ്യോതി ട്രെഷറർ ശ്രീമതി സത്യസിംല, മേഖല ആനിമേറ്റർ ശ്രീമതി ലീലമോഹൻ എന്നിവർ സംസാരിച്ചു.
തുടർന്ന് മെബൈൽ ഫോൺ സ്വാതന്ത്ര്യമോ നിയന്ത്രണമോ എന്ന വിഷയത്തെ ആസ്പദമാക്കി ആക്ടിവിസ്റ്റ് ശ്രീമതി അനില ബിനോജ് ക്ലാസ് നയിച്ചു.




