Parish

പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ കുരിശടി തിരുനാൾ ആഘോഷിച്ചു

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കുക്കുറുണി പ്രദേശത്തെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ കുരിശടി തിരുനാൾ ആഘോഷിച്ചു. സെപ്റ്റംബർ 8 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് മംഗലക്കൽ ആശ്രമം സുപ്പീരിയർ ഫാ. അജിത് അലോഷ്യസ് മുഖ്യകാർമികനും ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR സഹകാർമികനുമായി.

ജപമാല, ഉണ്ണിമാതാവിൻ്റെ നൊവേന, ദിവ്യബലി എന്നിവയ്ക്ക് വി.കൊച്ചുത്രേസ്യ, വി. ആഗ്നസ്, വി. മദർ തെരേസ, വി. അൽഫോൻസാമ്മ, ഉണ്ണി ഈശോ, വി.മാഗ്‌ദലിൻ എന്നീ BCC യൂണിറ്റുകൾ നേതൃത്വം നൽകി.

ഇടവകാംഗങ്ങളും പ്രദേശവാസികളായ ഇതരമതസ്ഥരും ഭക്തിപൂർവ്വം തിരുനാളിൽ പങ്ക്ചേർന്നു. കുരിശടി പണികഴിപ്പിച്ച രത്നദാസും കുടുംബവും നേർച്ചയായി നൽകിയ സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.