അഭിലാഷ്
ആര്യനാട് : ആര്യനാട് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ കോൾപിംഗ് ഇന്ത്യ ഗ്രൂപ്പിന്റെ വാർഷികം സംഘടിപ്പിച്ചു.
നിഡ്സ് തച്ചൻകോട് യൂണിറ്റ് പ്രസിഡന്റ് ഫാ. വിൻസെന്റ് ഡേവിഡ്സന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം. ജിജി ഉദ്ഘാടനം ചെയ്തു.
കോൾപിംഗ് ഇന്ത്യ ഗ്രൂപ്പ് നെയ്യാറ്റിൻകര രൂപത കോർഡിനേറ്റർ ശ്രീമതി ഇ.എസ്. സുലേഖ മേബിൾ യോഗത്തിന് മുഖ്യസന്ദേശം നൽകി. ആര്യനാട് ഫൊറോന ആനിമേറ്റർ അഭിലാഷ് ആന്റണി, നിഡ്സ് തച്ചൻകോട് യൂണിറ്റ് സെക്രട്ടറി ശ്രീമതി ലതിക, KLM തച്ചൻകോട് യൂണിറ്റ് പ്രസിഡന്റ് ശ്രീ അനിൽകുമാർ എന്നിവർ സംസാരിച്ചു.




