ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിൽ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ സാഹിത്യ സമാജം സെമിനാർ സംഘടിപ്പിച്ചു. നവംബർ 01 ഞായാറാഴ്ച മതബോധനത്തിന്റെ നേതൃത്വത്തിൽ നടന്ന സാഹിത്യ സമാജം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു.
മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസ്സുക്കളായി തിരിച്ച് ഒരോ ഹൗസ്സിനും ഒരോ വിഷയം നല്കിയാണ് സാഹിത്യ സമാജം സെമിനാർ നടത്തിയത്. സെമിനാറിന്റെ ഭാഗമായി ഒരോ ഹൗസിലെയും കുട്ടികൾ തയാറാക്കിയ മാഗസീൻ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പ്രകാശനം ചെയ്തു.
സിസ്റ്റർ ശാന്തി, മതബോധന Hm പി. അനീഷ്, സഹിത്യ സമാജം കൺവീനർ പി.ജെ. ജപരാജ്, അദ്ധ്യാപക സെക്രട്ടറി ഡോ. ഡെയ്സിൻ, ട്രഷർ. വി.ഐ. അജേഷ്, പിറ്റിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ എന്നിവർ നേതൃത്വം നല്കി




