സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ നാമഹേതുക തിരുനാൾ സെപ്തംബർ 27 ശനിയാഴ്ച രാവിലെ 9.30 ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും.
രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദീകരെയും
രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ സിസ്റ്റേഴ്സിനെയും
വൈദീക വിദ്യാർഥികളെയും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെയും ആനിമേറ്റേഴ്സിനെയും വിവിധ ശുശ്രൂഷകളിലെ ഓഫീസ് സ്റ്റാഫിനെയും
ഉപദേശിമാരെയും എല്ലാ ശുശ്രൂഷകളുടെയും അസ്സോസിയേഷനുകളുടെയും രൂപത എക്സിക്യൂട്ടീവ് അംഗങ്ങളെയും പിതാവിന്റെ നാമഹേതുക തിരുനാളിനു ക്ഷണിച്ചിട്ടുണ്ട്.
വിൻസെന്റ് സാമുവൽ പിതാവിന്റെ രൂപതാധ്യക്ഷൻ എന്ന നിലയിലുള്ള അവസാനത്തെ നാമഹേതുക തിരുനാൾ എന്ന പ്രത്യേകതയും കൂടിയുണ്ട്.




