മീഡിയ മിനിസ്ട്രി.
വലിയവിള: വലിയവിള ക്രിസ്തുരാജ ഇടവകയിൽ മുത്തശ്ശൻ–മുത്തശ്ശി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന് ഇടവക സഹവികാരി ഫാ. പ്രശാന്ത് നേതൃത്വം നൽകി.
കുടുംബബന്ധങ്ങളുടെ മഹത്വവും മുതിർന്നവരോടുള്ള ആദരവും പുതുതലമുറയിൽ വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ സഹായകരമാണെന്ന് ഫാ. പ്രശാന്ത് സന്ദേശത്തിൽ പറഞ്ഞു.
മതബോധനം, കുടുംബ പ്രേഷിതത്വം എന്നീ ശുശ്രുഷകൾ സംയുക്തമായി സംഘടിപ്പിച്ച ദിനാചരണത്തിൽ 75 വയസ്സ് പൂർത്തിയാക്കിയ ദമ്പതികളെ ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും ചെയ്തു. മതബോധന വിദ്യാർത്ഥികൾ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും പൂക്കളും സമ്മാനങ്ങളും നൽകി സ്നേഹാദരം പ്രകടിപ്പിച്ചു.




