Diocese

ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ മുന്‍ അധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് വിന്‍സെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ വിന്‍സെന്റ് സാമുവല്‍ പിതാവ് അര്‍പ്പിച്ച ദിവ്യബലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ആമുഖ സന്ദേശവും പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വചന സന്ദേശവും നല്‍കി.

കെ.സി.ബി.സി. പ്രസിഡന്റ് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷൻ ഡോ.ഡി.സെല്‍വരാജന്‍, പാറശാല രൂപതാമെത്രാൻ തോമസ് മാര്‍ യൗസേബിയോസ്, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ അലക്സിയോസ് തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി. രൂപതയിലെ വൈദികരും സന്ന്യസ്ഥരും അല്‍മായരും ദിവ്യബലിയില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസമാണ് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ 29 വര്‍ഷത്തെ നെയ്യാറ്റിന്‍കര രൂപതയുടെ ഇടയ ദൗത്യം പൂർത്തീകരിച്ച് വിരമിച്ചത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.