ഷീജാരാജ്
പേയാട്: കട്ടക്കോട് ഫൊറോനയിലെ പള്ളിമുക്ക് സെന്റ് സേവ്യേഴ്സ് പള്ളിയിൽ നവംബർ 30 മുതൽ ഡിസംബർ 7 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ച് തിരുനാൾ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു. നവംബർ 27, 28,29 എന്നീ തീയതികളിൽ നടന്ന തിരുനാൾ ഒരുക്ക ധ്യാനം ഫാ. രഞ്ജു തോമസ് നയിച്ചു.
നവംബർ 30 ഞായറാഴ്ച ആരംഭിച്ച ഇടവക തിരുനാൾ മഹോത്സവം ഇടവക വികാരി റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്ക് തിരുനാൾ പതാകയുയർത്തി തുടക്കം കുറിച്ചു. മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ (വികാരി ജനറൽ, നെയ്യാറ്റിൻകര രൂപത) മുഖ്യകാർമികനായ സമൂഹ ദിവ്യബലിയിൽ ഫാ. ജിനുറോസ് (സെമിനാരി വൈസ് റെക്ടർ) വചന സന്ദേശം നൽകി.
നവംബർ 30 മുതൽ ഡിസംബർ 7 വരെയാണ് തിരുനാൾ നടക്കുക. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദിനമായ ഡിസംബർ മൂന്നിന് നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ.ഡോ.ഡി.സെൽവ രാജന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പണം നടക്കും.
സമാപന ദിനമായ ഡിസംബർ 7 – ന് ഫാ. റിനോയ് തോമസ് നെടുംപറമ്പിൽ (റെക്ടർ ആലുവ സെമിനാരി) മുഖ്യ കാർമ്മികനും ഫാ.ആന്റണി മുഞ്ഞനാട്ട് OCD (വികാരി, കാർമ്മൽ ഹിൽ ആശ്രമം പള്ളി) വചന സന്ദേശവും നൽകും. തുടർന്ന് തിരുനാൾ കൊടിയിറക്കോടെയും സ്നേഹവിരുന്നോടെയുമാണു തിരുനാളിനു സമാപനമാവുക.




