ആൻസി
വിതുര: ദൈവപരിപാലന ദൈവാലയത്തിൽ വി. കാർലോ അക്വിറ്റിസിന്റെ തിരുനാൾ ദിനത്തിൽ മീഡിയ മിനിസ്ട്രിയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒക്ടോബർ 12 ന് ഫൊറോന മീഡിയ മിനിസ്ട്രി ഡയറക്ടറും ഇടവക സഹവികാരിയുമായ ഫാ. ലിജോമോൻ ലീൻ OSJയാണ് ലോഗോ അനാവരണം ചെയ്ത് ഇടവക മീഡിയ പ്രതിനിധികൾക്ക് കൈമാറിയത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഭാപ്രവർത്തനങ്ങൾ സുഗമമാക്കാൻ കഴിയുമെന്നും അവ പരമാവതി പ്രയോജനപ്പെടുത്താൻ കഴിയട്ടെയെന്നും ഫാ. ലിജോമോൻ വിതുരയിലെ മീഡിയാ മിനിസ്ട്രി അംഗങ്ങളെ ആശംസിച്ചു.




