സ്വന്തം ലേഖകൻ
ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിൽ ഗർഭാശയ ക്യാൻസറിന് കാരണമായേക്കാവുന്ന അണുബാധയ്ക്ക് എതിരെയുള്ള കാരണങ്ങളെ പറ്റി സെമിനാർ നടത്തി. നവംബർ 23 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.വിനോദ് ജെയിംസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
ജാമിയ ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഷാർമിള നസീർ ക്ലാസിനു നേതൃത്വം നൽകി. സ്ത്രീകൾ ശ്രദ്ധിക്കേണ്ട അത്യാവശ്യം ശുചിത്വ കാര്യങ്ങളെപ്പറ്റി ഡോക്ടർ ക്ലാസ്സിൽ സ്ത്രീകളെ ഓർമ്മിപ്പിച്ചു. നൂറോളം സ്ത്രീകൾ ക്ലാസ്സിൽ പങ്കെടുത്തു. ഇടവക വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ഇടവക കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ, വിദ്യാഭ്യാസ സമിതി സെക്രട്ടറി മേഘ എന്നിവർ സെമിനാറിനുള്ള ക്രമീകരണങ്ങൾ ചെയ്തു.




